ജെസ്‌ന കര്‍ണാടകയില്‍ ? ഫോണ്‍ കോളുകളുടെ ഉറവിടം അന്വേഷിച്ച് അന്വേഷണസംഘം

റാന്നി: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്‌നയെ അന്വേഷിച്ച് പൊലീസ് സംഘം വീണ്ടും കര്‍ണാടകത്തിലെത്തി.

കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജെസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും പോയിരിക്കുന്നത്.

മാത്രമല്ല, സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഇതാണ് സംശയം ബലപ്പെടാന്‍ കാരണം.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജെസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായും പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

Top