തൊടുപുഴ: ജസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനൊരുങ്ങി കെഎസ്‌യു. ഉപരോധം ലക്ഷ്യം കണ്ടില്ലെങ്കില്‍ കൂടുതല്‍ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കി.
പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് ഘടന പരിഷ്‌കരിക്കുക, കേരള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇതിനോടൊപ്പം ഉന്നയിക്കും.
കഴിഞ്ഞ മാര്‍ച്ച് 22നാണ് കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്നയെ കാണാതാകുന്നത്.