ജെസീക്ക ലാല്‍ വധക്കേസ്; പ്രതിയെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സഹോദരി

ന്യൂഡല്‍ഹി: ജെസീക്ക ലാല്‍ വധക്കേസിലെ പ്രതിയ്ക്ക് മാപ്പ് നല്‍കുകയാണെന്നും നേരത്തേ വിട്ടയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സഹോദരി സബ്രീന ലാല്‍.

ചെയ്ത കുറ്റത്തിന് മനു ജയിലില്‍ ശിക്ഷ അനുഭവിച്ചുവെന്നും എന്റെ മനസാക്ഷി അദ്ദേഹത്തിന് മാപ്പ് നല്‍കിക്കഴിഞ്ഞുവെന്നും സഹോദരിയെ കൊന്നതിന്റെ പേരില്‍ ദേഷ്യവുമായി ഇനി നടക്കാന്‍ ആഗ്രഹമില്ലെന്നും സബ്രീന പറഞ്ഞു.

1999ല്‍ തെക്കന്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് മോഡലും ബാര്‍ ജീവനക്കാരിയുമായിരുന്ന ജെസീക്ക ലാല്‍ വെടിയേറ്റ് മരിച്ചത്. ജസീക്കയെ വധിച്ച ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ എന്ന സിദ്ധാര്‍ത്ഥ വശിഷ്ഠ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ്. ജയിലില്‍ കഴിയുന്ന മനു നടത്തുന്ന സന്നദ്ധ സേവനങ്ങളും മറ്റ് തടവുകാര്‍ക്ക് ചെയ്യുന്ന സഹായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ജയില്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ സബ്രീന പറഞ്ഞു.

Top