അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എം നേതാക്കളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജെസി

sfi-

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എം നേതാക്കളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി നേതാവും മുന്‍ എം.എല്‍.എയുമായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. കൊലപാതകികളെ സംരക്ഷിച്ചവര്‍ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എമ്മാണെന്ന് പാര്‍ട്ടി നേതാവിന്റെ ഭാര്യ അഭിപ്രായപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജെസി.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ ഇന്നലെ ഫോർട്ട് കൊച്ചി അമരാവതി ഗവണ്മേന്റ് യു.പി. സ്കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്ര വാദി സംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു… കൊച്ചിയിലെ രാഷട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന എന്റെ ഒരു ഉദ്യോഗസ്ഥ തല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ fb യിൽ ഇട്ടത്… അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ … തെറ്റുകൾ തിരുത്തപ്പെടണം…
അഭിമന്യുവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ SDPI സംഘത്തിന് cpm-ന് .ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല …
കൊലപാതകം കഴിഞ്ഞ് വന്നവരെ സംരംക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണം എന്നാണ് അദ്ദേഹം പറഞ്ഞത് ….
കൊച്ചിയിൽ CPM ശക്തമാണ്… ആ ശക്തി.. ഈ കൊലയാളി സംഘത്തെകണ്ടെത്തുന്നതിൽ .. ഇടപെടണം
SDPI – മുഖ്യധാരരാഷ്ട്രിയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷട്രീയ പ്രസ്ഥാനങ്ങളാണ്.. അത്രയെ അദ്ദേഹം പറഞ്ഞുള്ളൂ… ഞാനും …
ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് വേണ്ട… മുതലെടുപ്പ് നടത്തുന്നവർ ഓർക്കുക… ഇക്വിലാബ് സിന്ദാബാദ്, cpm സിന്ദാബാദ് വർഗ്ഗീയത തുലയട്ടെ….എന്ന് ഒരിക്കൽ വിളിച്ചീട്ടുണ്ടെങ്കിൽ അത് ഇനിയും ഉറക്കെ തന്നെ വിളിക്കും…
അത് കൊണ്ട് എന്റെ fb പോസ്റ്റ് CPM – നെതിരെ പ്രചരണായുധമായ് SDPI സംഘം ഉപയോഗിക്കണ്ട….. ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു ..

Top