കൊച്ചി:തര്‍ക്കത്തിനൊടുവില്‍ കളമശ്ശേരി നഗരസഭയില്‍ ജെസി പീറ്റര്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 27 വോട്ട് നേടിയാണ് കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരിയായ ജെസി പിറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ ഹെന്നി ബേബിക്ക് 15 വോട്ട് ലഭിച്ചു.അതേസമയം തെരഞ്ഞെടുപ്പിന് ശേഷം ഐഗ്രൂപ്പുകാര്‍ ചടങ്ങ് ബഹിഷ്ക്കരിച്ചു.
മുന്‍ചെയര്‍മാനും ഐ ഗ്രൂപ്പുകാരനുമായ ജമാല്‍ മണക്കാടന്റെ ഭാര്യ റുക്കിയ ജമാലിനെ ചെയര്‍പേഴ്സനാക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അലങ്കോലമായത്.
ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജെസിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഐ ഗ്രൂപ്പ് അയഞ്ഞത്. നഗരസഭയില്‍ 42 സീറ്റാണുള്ളത്. മുസ്ലീം ലീഗിന്റെ നാല് സീറ്റുള്‍പ്പടെ യു.ഡി.എഫിന് 27 സീറ്റാണുള്ളത്. എല്‍.ഡി.എഫിന് 15 അംഗങ്ങളാണുള്ളത്.