സാമ്പത്തിക പ്രതിസന്ധി : ജെറ്റ് എയര്‍വേയ്‌സ് സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു

Airways

ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സ് സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായാണ് നടപടി.

ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ഭൂരിപക്ഷം ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുകയാണ്.

എന്നാല്‍ യാത്രക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനുള്ള സൗകര്യം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇക്കോണമി ക്ലാസിനെ ഏറ്റവും താഴത്തെ രണ്ട് വിഭാഗങ്ങള്‍ക്ക് സൗജന്യ മീല്‍സ് നല്‍കുന്നത് നേരത്തെ തന്നെ ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തിയിരുന്നു.

ഇന്ത്യയ്ക്കകത്തുള്ള ബിസിനസ് ക്ലാസ് യാത്രക്കാരെയും അന്താരാഷ്ട്ര സര്‍വീസുകളിലെ എല്ലാ ക്ലാസ് യാത്രക്കാരെയും പുതിയ മാറ്റം ബാധിക്കില്ല.

Top