മുംബൈ : സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ട് വീണ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ മാത്രമുളള ശേഷി തങ്ങള്‍ക്കില്ലെന്ന് സ്‌പൈസ് ജെറ്റ്. ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ പൈലറ്റുമാരെയും കാബിന്‍ ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക് സ്‌പൈസ് ജെറ്റ് തൊഴില്‍ നല്‍കിയിരുന്നു എന്നാല്‍ കൂടുതലൊന്നും ഇനി ജെറ്റ് എയര്‍വേസിനുവേണ്ടി ചെയ്യാനാവില്ലെന്നാണ്കമ്പനി പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ ഉയര്‍ന്ന ആസ്തിയുളള നിക്ഷേപകനെയാണ് ജെറ്റ് എയര്‍വേസിന് ആവശ്യമെന്നും സ്‌പൈസ് ജെറ്റ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിംഗ് വ്യക്തമാക്കി. ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടു കൂടി അവരുടെ അവരുടെ ബോയിംഗ് 737-800 എന്‍ജി, ബോംബാര്‍ഡിയര്‍ ക്യു 400 എന്നി വിമാനങ്ങളെ സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുക്കുകയായിരുന്നു .കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അജയ് സിംഗ് പറഞ്ഞു.