മുന്‍ ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ല; ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: മുന്‍ ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ലെന്ന് കാണിച്ച് ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചു.

ജെറ്റ് എയര്‍വേസ് അടച്ചു പൂട്ടിയതോടെ സ്വന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലാണെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

മുന്‍ഭാര്യക്ക് ചെലവിന് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സിആര്‍പിസി സെക്ഷന്‍ 125 നലവില്‍ തൊഴില്‍ രഹിതനായ തനിക്ക് അധിക ബാധ്യതയാണെന്നും ഈ വകുപ്പ് ലിംഗസമത്വത്തിന് എതിരാണെന്നും ഉള്‍പ്പെടെ പറഞ്ഞു കൊണ്ട് 33പേജുള്ള പരാതിയാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

Top