വീണ്ടും പറന്നുയരാൻ ഒരുങ്ങി ജെറ്റ് എയർവേസ്

മുംബൈ: കട ബാധ്യതകളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ട‌ി വന്ന ജെറ്റ് എയർവേസ് 2021 ഏപ്രിലേടെ വീണ്ടും പ്രവർത്തനം ആരംഭിക്കും. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചാൽ 2021 മുതൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കർലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യത്തിന്റെ പ്രതീക്ഷ. ജെറ്റ് എയർവേസിന് നിലവിൽ 40,000 കോടി രൂപയുടെ കടബാധ്യതയുണ്ട്.

ഇതിൽ വായ്പാദാതാക്കളായ എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐഡിബിഐ ബാങ്ക് തുടങ്ങിയവയ്ക്ക് 25,000 കോ‌ടിയിലേറെ നൽകാനുണ്ട്. കമ്പനി നിയമ ട്രൈബ്യൂണലിന് സമർപ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കൾക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5 ശതമാനം ഓഹരി കൈമാറും. ഇതോടൊപ്പം എയർലൈനിന്റെ പ്രിവിലേജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5 ശതമാനം ഓഹരിയും നൽകും.

Top