ഡല്‍ഹി:പ്രധാനമന്ത്രിയുടെ ഓഫീസ് ജെറ്റ് എയര്‍വേയ്‌സിന്റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചു.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുന്നത്.
കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാനായി ജെറ്റ് എയര്‍വെയ്‌സിന് വായ്പ നല്‍കിയ എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പുതിയ നിക്ഷേപകരെ തേടുകയാണ്.
പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള സമയവും ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സിലെ ജോലി നഷ്ടമായ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.