ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നിഷേധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പൈലറ്റുമാര്‍. ഇത് സംബന്ധിച്ച് പൈലറ്റുമാര്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഒഴികെയുള്ള ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും പൈലറ്റുമാര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാത്ത പൈലറ്റുമാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും മാനേജ്മെന്റ് പൈലറ്റുമാരുടെ അപേക്ഷകളോട് മുഖം തിരിക്കുകയാണെന്നുംഅവര്‍ വ്യക്തമാക്കി.
കമ്പനി തകര്‍ച്ചയുടെ വക്കിലാണെന്നും ഇത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായ നാണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് പറഞ്ഞു. മാര്‍ച്ച് 31നുള്ളില്‍ തങ്ങളുടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ വിമാനം പറത്തില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്. മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാത്ത പൈലറ്റുമാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും മാനേജ്മെന്റ് പൈലറ്റുമാരുടെ അപേക്ഷകളോട് മുഖം തിരിക്കുകയാണെന്നും അവര്‍ കത്തില്‍ പറഞ്ഞു.