പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മനുഷ്യവകാശ സംഘടനയായ നാഷണല്‍ ആന്റ് ക്രൈം ആന്റ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ,വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമ പുരസ്‌കാര വിഭാഗത്തില്‍ മികച്ച ഓണ്‍ലൈന്‍ വാര്‍ത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം എക്സ്പ്രസ്സ് കേരള അവതാരക അഡ്വ. മനീഷ രാധാകൃഷ്ണനാണ്.
മറ്റു മാധ്യമ പുരസ്‌കാര ജേതാക്കള്‍ ഇവരാണ്.
1, എം.വി നികേഷ്‌കുമാര്‍ ( റിപ്പോര്‍ട്ടര്‍ ചാനല്‍)( മികച്ച വാര്‍ത്ത അവതാരകന്‍,രാഷ്ട്രീയ നിരീക്ഷകന്‍)
2, നിഷ പുരുഷോത്തമന്‍ ( മനോരമ വാര്‍ത്താ ചാനല്‍)( മികച്ച വാര്‍ത്താ അവതാരിക,മനുഷ്യാവകാശ പ്രവര്‍ത്തക)
3, ടോം കുര്യാക്കോസ്( 24 വാര്‍ത്താ ചാനല്‍)( ക്രൈം ആന്റ് കറക്ഷന്‍ ഇന്‍വെസ്റ്റിക്കേഷന്‍ റിപ്പോര്‍ട്ടര്‍)
4, എന്‍.കെ.ഷിജു( ഏഷ്യാനെറ്റ് ന്യൂസ്)( മികച്ച റിപ്പോര്‍ട്ടര്‍)
5, ബീനാറാണി( ജനം വാര്‍ത്താ ചാനല്‍)(മികച്ച ആരോഗ്യ പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടര്‍)
6, അനുജ സൂസന്‍ വര്‍ഗീസ്( ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)( മികച്ച പത്ര പ്രവര്‍ത്തക)
7, ബിനോയ് തോമസ് മാധ്യമം ദിനപത്രം ( മികച്ച പത്രപ്രവര്‍ത്തകന്‍)
മനുഷ്യവകാശ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിയ രാജ്യാന്തര,ദേശീയ പ്രതിനിധികള്‍ക്കും കേരളത്തിലെ രാഷ്ട്രീയ,സാമൂഹ്യ,മാധ്യമ രംഗങ്ങളിലുള്ള പ്രതിഭകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ലോക മനുഷ്യവകാശ ദിനമായ ഡിസംബര്‍ പത്തിന് ഹോട്ടല്‍ റിനായ് കൊച്ചി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഇതോടൊപ്പം മഹാപ്രളയത്തില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരേയും,നിപ്പ പ്രതിരോധത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരേയും ചടങ്ങില്‍ ആദരിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനേജ് എബ്രഹാം,റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ, തുടങ്ങിയവര്‍ക്കും വിവധ മേഖലകളിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തി പ്രത്യേക പുരസ്‌കാരം നല്‍കുന്നുണ്ട്.
ലോകത്ത് നടമാടുന്ന മനുഷ്യാവകാശ ധ്വംസനത്തെ തന്റെ തൂലികയിലൂടെ വരച്ചു കാണിച്ചു ഇന്റര്‍നാഷണല്‍ മൂവി സ്‌ക്രിപ്റ്റുകള്‍ അവതരിപ്പിച്ച സതീഷ് പോല്‍ വി രാജ്-മുംബൈ, മഹാപ്രളയസമയം സഹജീവികളെ രക്ഷിക്കാന്‍ സ്വന്തം ശരീരം ചവിട്ടു പടിയായി ഉപയോഗിച്ച് മാനുഷിക മികവ് തെളിയിച്ച ജൈസല്‍ കെ.പി, ഇന്ത്യയില്‍ ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തി മികവ് തെളിയിച്ച ഡോക്ടര്‍ എം.എം അന്‍വര്‍,ഡോക്ടര്‍ മീര,ഡോക്ടര്‍ ശകീല,ഡോക്ടര്‍ ഷജീം ഷാഹുദ്ധീന്‍,വി.പി മുഹമ്മദ് മിന്ഹാസ് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
വിദ്യാലയങ്ങളില്‍ ലഹരി വിമുക്ത കാംപയിന്‍ നടത്തിയും മഹാപ്രളയത്തില്‍ സമയോചിതമായ ഇടപെടല്‍ നടത്തി അനേകം ജീവനുകള്‍ രക്ഷിക്കുകയും ചെയ്ത കേരള പോലീസിന്റെ അഭിമാനമായി മാറിയ പോലീസ് ഓഫീസര്‍മാര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം നല്‍കുന്നുണ്ട്.
പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്മാര്‍.
1) വി.കെ പ്രകാശ്, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്,കുമളി – മികച്ച എസ്.പി.സി കോര്‍ഡിനേറ്റര്‍
2) ഷാദിഖ് സുലൈമാന്‍ -സിവില്‍ പൊലീസ് ഓഫീസര്‍ ( എസ്.പി.സി ട്രെയ്നര്‍)
3) സയ്ദു മുഹമ്മദ് ,എസ്.ഐ, മുല്ലപെരിയാര്‍ ( വെള്ളപ്പൊക്ക സമയത്തെ മികച്ച ഇന്‍ഫോര്‍മര്‍)
4) സിയാദ് എ.എസ്.ഐ ,കുമളി ( മികച്ച ഹ്യുമാനിറ്റി ആക്ടിവേറ്റര്‍)
5) അലക്സ്, സീനിയര്‍ സിവില്‍ ഓഫീസര്‍ ( മികച്ച ഹ്യൂമാനിറ്റി ആക്ടിവേറ്റര്‍)
6) നിയാസ് മീരന്‍, സീനീയര്‍ പൊലീസ് ഓഫീസര്‍-( മികച്ച ഹ്യൂമാനിറ്റി ആക്ടിവേറ്റര്‍)
7) രജികുമാര്‍. ബി ( പ്രിവന്റീവ് ഓഫീസര്‍-എക്സൈസ് റേഞ്ച് ഓഫീസ്-വണ്ടിപെരിയാര്‍
8) രവി. വി ( പ്രിവന്റീവ് ഓഫീസര്‍-എക്സൈസ്- ഇടുക്കി)
പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അവാര്‍ഡു ദാന ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. നാഷണല്‍ ആന്റ് ക്രൈം ആന്റ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ദിവാശ് തമന്ഗ് ലാമയും,നാഷണല്‍ ഗവേര്‍ണിംഗ് ബോഡി അംഗവും കേരളാ ചീഫ് കോഡിനേറ്ററും ആയ ഡോക്ടര്‍ സവാദ് മൗലവിയും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.