ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കമറുദ്ദീന്‍ 10 ദിവസമായി റിമാന്‍ഡില്‍ തുടരുകയാണ്.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

അതേസമയം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എം എല്‍എ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി.

Top