കാസര്‍കോട്: എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ നിക്ഷേപകരുടെ ബാധ്യത മുസ്ലിം ലീഗ് നേതൃത്വം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
അങ്ങനെ ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കേണ്ടതെന്നും ഇതിന് 6 മാസത്തെ സമയം പാര്‍ട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.