കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ്

കോട്ടയം: കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് എത്തിയിരുന്നില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കി.

Top