തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് ചുവടുവെയ്‌ക്കൊനൊരുങ്ങി നടി ജാന്‍വി കപൂര്‍. തന്റെ ആദ്യ ബോളിവുഡ് ചിത്രം ധഡക് റിലീസാകുന്നതിനു മുമ്പാണ് ജാന്‍വി സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായാണ് ജാന്‍വി എത്തുക.
തന്റെ അമ്മ ശ്രീദേവിയുടെ തമിഴകത്തെ പാത ജാന്‍വിയും പിന്തുടരുമെന്ന് പ്രതീക്ഷിക്കാം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മകള്‍ അഭിനയിക്കുമോ എന്ന് അറിയില്ലെന്ന് ശ്രീദേവി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നന്നായി അഭിനയിച്ചാല്‍ നല്ല അവസരങ്ങള്‍ അവളെ തേടി വരുമെന്നും ശ്രീദേവി പറഞ്ഞിരുന്നു.
ധഡക് ജൂലൈ 20ന് തിയറ്ററുകളിലെത്തും. ശശാങ്ക് ഖൈയ്ത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് നായകന്‍. ഏറെ നിരൂപക ശ്രദ്ധയും ബോക്‌സ്ഓഫീസ് വിജയവും കൈവരിച്ച മറാഠി ചിത്രം സയ്‌റാത്തിന്റെ ഹിന്ദി റീമേക്ക് ആണ് ധടക്. കരണ്‍ ജോഹര്‍ ആണ് ധടക്കിന്റെ നിര്‍മാണം.