ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപി വക്താവ് പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ യുവനേതാവായ പ്രവീണ്‍ പ്രഭാകറാണ് പാര്‍ട്ടി വിട്ടത്. ബിജെപി വിട്ട പ്രവീണ്‍ പ്രഭാകര്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന എന്‍.പി.പിയില്‍ ചേര്‍ന്നു. ഡിസംബര്‍ 20ന് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസരത്തിലാണ് ബിജെപി നേതാവിന്റെ ഈ കൂറുമാറ്റം.
ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ അഞ്ച് വര്‍ഷം മുമ്പാണ് ബിജെപിയിലെത്തിയത്.എന്‍പിപിയില്‍ ചേര്‍ന്ന പ്രവീണ്‍ പ്രഭാകര്‍ നാളെ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും ഏറെ പഠിക്കാനായെങ്കിലും ജാര്‍ഖണ്ഡിലെ ബിജെപി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രഭാകര്‍ പാര്‍ട്ടി വിട്ട ശേഷം പ്രതികരിച്ചു. സംസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരാസ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.