ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ലക്ഷ്മണ്‍ ഗിലുവയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം ജാര്‍ഖണ്ഡില്‍ വിജയക്കൊടിപാറിച്ച ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
47 സീറ്റുകള്‍ നേടിയാണ് മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചത്. ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി . 30 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. ബിജെപിക്ക് 25 സീറ്റാണ് ലഭിച്ചത്.