ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡൈ്വസറുടെ വസതിയില്‍ ഇ.ഡി റെയ്ഡ്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡൈ്വസറുടെ വസതിയില്‍ ഇ.ഡി റെയ്ഡ്. അഭിഷേക് പ്രസാദിന്റെ (പിന്റു) വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

12 സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രംഗത്തെത്തി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു. ഇ.ഡിക്കയച്ച മറുപടി കത്തിലാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇ.ഡി ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹാജരാകില്ലെന്ന് എഎപി അറിയിച്ചു. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അവരുടെ ലക്ഷ്യം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്നതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കെജ്രിവാളിനെ തടയാനാണ് റെയ്ഡി വഴി ഇ.ഡി ശ്രമിക്കുന്നതെന്നും എ എ പി വ്യക്തമാക്കുന്നു.

Top