റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തി.
സംസ്ഥാനത്തെ കുടിവെള്ള-ശുചീകരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ മിതിലേഷ് താക്കൂറിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മന്ത്രി ചികിത്സയിലുള്ളത്.
CM Hemant Soren has placed himself under home quarantine, also requested all officers&staff of CMO to undergo home quarantine. Entry to CM residence prohibited. CM had come in contact with state min Mithlesh Thakur who tested positive for #COVID19 y'day: Info & PR Dept, Jharkhand pic.twitter.com/eju2ROR599
— ANI (@ANI) July 8, 2020
അതേസമയം, ജാര്‍ഖണ്ഡില്‍ ഇതുവരെ 2996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2104 പേര്‍ രോഗമുക്തി നേടി. 22 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.