ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
ഡല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസുവും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
2007ല്‍ നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഗഗന്‍ സ്‌പോഞ്ച് അയണ്‍ ലിമിറ്റഡ് ഉള്‍പ്പെടെ അഞ്ച് കമ്പനികളാണ് അനധികൃതമായി കല്‍ക്കരി ഖനി സ്വന്തമാക്കിയത്.
2015ലാണ് കേസിലെ 10 പ്രതികള്‍ക്കും അഞ്ച് കമ്പനികള്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.