ഹസാരിബാഗ്: ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹസാരിബാഗില്‍ ഞായറാഴ്ചയാണു സംഭവം നടന്നത്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. മുതിര്‍ന്നവര്‍ കുട്ടികളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്നു പൊലീസ് കരുതുന്നു. ഖജാന്‍ജി തലാബ് മേഖലയിലെ സിഡിഎം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നരേഷ് മഹേശ്വരിയും കുടുംബവുമാണ് മരിച്ചത്.
നരേഷ് മഹേശ്വരി ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു. പൊലീസ് ഇവരുടെ ഫ്‌ളാറ്റില്‍ തിരക്കിയെത്തിയപ്പോള്‍ മറ്റ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തി. നരേഷിന്റെ പിതാവ് മഹാവീര്‍(70), അമ്മ കിരണ്‍ ദേവി(65), ഭാര്യ പ്രീതി(40), ആറും എട്ടും വയസുള്ള മക്കള്‍ എന്നിവരാണു മരിച്ചത്.
മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുട്ടികളുടെ കഴുത്ത് മുറിച്ച നിലയിലാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ നിഗമനം. നരേഷിന്റെ ആത്മഹത്യാകുറിപ്പ് ഫ്‌ളാറ്റില്‍ നിന്നു കണ്ടെടുത്തു. കടക്കെണിയാണ് മരണകാരണമെന്ന് കത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.