റാഞ്ചി : ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്തുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഓം പ്രകാശ്. മഹാസഖ്യം രഘുബര്‍ ദാസ് സര്‍ക്കാരിന് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് ജാര്‍ഖണ്ഡില്‍ ഇത്തവണ അരങ്ങേറുന്നത്. ഈ മാസം 30 മുതല്‍ ഡിസംബര്‍ 20 വരെയാണ് വോട്ടെടുപ്പ്
ജാര്‍ഖണ്ഡില്‍ നിര്‍ണായക വോട്ടു ബാങ്കായ ഗോത്രവര്‍ഗതില്‍പെട്ട നേതാവല്ല രഘുബര്‍ ദാസ്. എന്നാല്‍ അത് വിലപ്പോവില്ലെന്നും വികസനമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്നും ജാര്‍ഖണ്ഡിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശിയ ഉപാധ്യക്ഷന്‍ ഓം മാഥൂര്‍ പ്രതികരിച്ചു.
റാഞ്ചിയില്‍ രഘുബര്‍ ദാസ് സര്‍ക്കാരും കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനുമായി ചേര്‍ന്നാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്.