രക്തം കട്ടപിടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷനും യുഎസ് ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷനുമാണ് വാക്സിൻ വിതരണം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ജോൺസൺ & ജോൺസൺ കമ്പനിയുടെ വാക്സിൻ സ്വീകരിച്ച 6.8 ദശലക്ഷം ആളുകളിൽ ആറു പേരിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. 18-48 വയസിനിടിയിൽ പ്രായമുള്ള സ്ത്രീകളിലാണ് വാക്സിൻ സ്വീകരിച്ച ശേഷം രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. വാക്സിനേഷൻ കഴിഞ്ഞ് 6 മുതൽ 13 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതെന്നും സിഡിസി, എഫ്ഡിഎ അധികൃതര്‍ പറഞ്ഞു.