ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റിൽ ചരിത്രം തിരുത്തി ഇന്ത്യൻ നായിക ജുലൻ ഗോസ്വാമി.
വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന റിക്കാർഡ് സ്വന്തം പേരിലാക്കിയാണ് ജുലൻ ചരിത്രം രചിച്ചത്.
ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ജുലന്റെ ചരിത്രനേട്ടം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മീഡിയം പേസർ ജുലന്റെ ആകെ വിക്കറ്റ് നേട്ടം 181 ആയി. ഓസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്സിന്റെ 10 വർഷം പഴക്കമുള്ള റിക്കാർഡാണ് ജുലൻ തിരുത്തിയത്. 153 മത്സരങ്ങളില്‍ നിന്നുമാണ് ജുലൻ ലോക റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
34കാരിയായ ജുലൻ 2007ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവാണ്. 2002-ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ജുലന് അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.