വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ പേസര്‍ ജുലന്‍ ഗോസ്വാമി ട്വന്റി20യില്‍ നിന്നും വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ പേസര്‍ ജുലന്‍ ഗോസ്വാമി ട്വന്റി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടി 20 യില്‍ നിന്നും വിരമിക്കുമെന്ന് പറഞ്ഞ താരം ഏകദിനത്തില്‍ തുടരുമെന്നും അറിയിച്ചു.

ഇത്രയും കാലം തനിക്കു എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കിയ ബിസിസിഐ യോടും ടീമംഗങ്ങള്‍ക്കും നന്ദി അറിയിച്ച ജുലാന്‍ ടി20 ടീമിന് നല്ല ഭാവി ആശംസിക്കുകയും ചെയ്തു. 35കാരിയായ താരം ഇന്ത്യക്കു വേണ്ടി 68 ടി20 മല്‍സരങ്ങളില്‍ പന്തെറിഞ്ഞിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജുലന്‍. 169 ഏകദിനവും 10 ടെസ്റ്റും കളിച്ചിട്ടുള്ള ജുലന്‍ ഇന്ത്യ ലോക ക്രിക്കറ്റിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.

Top