കോഴിക്കോട്: സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ലാത്ത നയമാണ് സമസ്തയുടെ നയമെന്നും, തങ്ങള്‍ ഒരു രാഷ്ട്രീയവും പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രമേയ വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്. മാത്രമല്ല ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.