അഹമ്മദാബാദ്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മത്സരിക്കണമെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. ‘മനുസ്മൃതി ഇറാനി’യെ ഒരു പാഠം പഠിപ്പിക്കണമെന്നും സ്മൃതി ഇറാനിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
രാധിക വെമുലക്കൊപ്പം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കി. ബിജെപി, സംഘപരിവാര്‍ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുമെന്നും. രാജ്യത്തിന്റെ ഓരോ കോണിലും ദലിത് പ്രസ്ഥാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ട്വിറ്ററിലാണ് ജിഗ്‌നേഷ് മേവാനിയുടെ പ്രസ്താവന. രോഹിത് വെമുലയുടെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ രാധികയും ജിഗ്‌നേഷും പങ്കെടുത്തിരുന്നു. പിന്നാലെയാണ് ജിഗ്‌നേഷിന്റെ ട്വീറ്റ്.
I strongly appeal to our inspiration Radhika(amma)Vemula to contest in 2019 elections and teach a lesson to Manusmriti Irani in Parliament.
— Jignesh Mevani (@jigneshmevani80) January 18, 2018
സ്മൃതി ഇറാനി മാനവ വിഭവശേഷി വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് വെമുലയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ അക്കാലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.