അഹമ്മദാബാദ്: പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചെന്നും വന്‍ പരാജയമാണ് മോദിയെന്നും ജിഗ്‌നേഷ് മേവാനി. വെറും പാഴ് വാക്കുകള്‍ അല്ലാതെ ഒന്നും ചെയ്യുന്നില്ല. അവര്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യത കുറവാണെന്നും മേവാനി വ്യക്തമാക്കി.
മോദിയെ തിരുത്താന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. പുരോഗമനപരമായ ആശയങ്ങളും പദ്ധതികളുമായാണ് മഹാസഖ്യം രൂപപ്പെടേണ്ടത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മഹാസഖ്യം സാധ്യമാകുമെന്നും അതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുകയെന്നും മേവാനി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയമായ യോജിപ്പുകള്‍ക്ക് അപ്പുറം വ്യക്തമായ നിലപാടുകളോടെയാകണം മഹാസഖ്യം രൂപപ്പെടേണ്ടതെന്ന്, ജനങ്ങളുടെ മഹാസഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുമെന്നും മേവാനി പറഞ്ഞു.
പൊതു തെരഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് പറയാന്‍ ആയിട്ടില്ല. 31 ശതമാനം വോട്ടാണ് ബിജെപിക്കും എന്‍ഡിഎക്കും 2014 ല്‍ കിട്ടിയത്. 69 ശതമാനം പേര്‍ അവര്‍ക്ക് വോട്ട് ചെയ്തില്ല. കര്‍ഷക ആത്മഹത്യ, നാണ്യപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവ കാരണം ഇവര്‍ ഇത്തവണയും ബിജെപിക്ക് വോട്ട് ചെയ്യില്ല.
നോട്ട് നിരോധനവും വികലമായ ജിഎസ്ടിയും കാരണം അവര്‍ക്ക് കിട്ടിയിരുന്ന വോട്ടും ഇത്തവണ ലഭിക്കില്ല. മതേതര ജനാധിപത്യം സമത്വം അടക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യങ്ങളാണ് നമ്മള്‍ സംസാരിക്കുന്നത്. നമ്മള്‍ തൊഴിലിനെ കുറിച്ചും കര്‍ഷക ആത്മഹത്യയെകുറിച്ചും സംസാരിക്കുമ്പോള്‍ അവര്‍ പശുവിനെകുറിച്ചും ഖബര്‍സ്ഥാനെകുറിച്ചും മറ്റുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പികളിലെ വിഷയങ്ങളല്ല ലോക്‌സഭാ തെഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. സാഹചര്യം മാറും. അത് കൊണ്ട് ഈ തെരഞ്ഞെടുപ്പിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കാണാനാവില്ലന്നും മേവാനി വ്യക്തമാക്കി.