ന്യൂഡല്‍ഹി : വാലന്റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് ദളിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. പാട്ട് വൈറലാക്കിയതോടെ വെറുക്കാനല്ല, സ്‌നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വീറ്റ് ചെയ്തു.
എല്ലാവര്‍ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന മേവാനി ഒരു അഡാര്‍ ലവിലെ സൂപ്പര്‍ ഹിറ്റായ പാട്ട് ഷെയര്‍ ചെയ്യുകയും ചെയ്തു.