ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മോദിയുഗത്തിന് തിരശീല വീഴുമെന്ന് ജിഗ്‌നേഷ് മേവാനി

കായംകുളം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മോദിയുഗത്തിന് തിരശീല വീഴുമെന്ന് ദളിത് നേതാവും എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി.

കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ള ചെയ്യാന്‍ അവസരം നല്‍കുന്ന മോദി ഭരണത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരു സ്ഥാനവുമില്ലാത്ത അവസ്ഥയായെന്നും മേവാനി പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന തല യുവജനയാത്രയുടെ ആലപ്പുഴ ജില്ലാ തല സ്വീകരണ പരിപാടിയില്‍ സാരിക്കുകയായിരുന്നു അദ്ദേഹം.

അഖ്ലാക്ക് ഉള്‍പ്പെടെ ദളിതരും മുസ്ലിം ന്യൂന പക്ഷങ്ങളുമായ 30 പേര്‍ പശുവിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെട്ടു. ഭരണഘടന തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യം. അക്രമമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മുതലെടുപ്പു നടത്താമെന്നതാണ് അവരുടെ തന്ത്രമെന്നും മേവാനി വ്യക്തമാക്കി.

Top