അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഉന ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഉറപ്പു നല്‍കിയതായി സൂചന.
മേവാനിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ സൂചനകള്‍ പുറത്തു വരുന്നത്. ഗുജറാത്തിലെ നവസരിയിലായിരുന്നു കൂടിക്കാഴ്ച.
മേവാനി ഉന്നയിച്ച ആവശ്യങ്ങളോടു രാഹുല്‍ ഗാന്ധി അനുകൂലമായാണു പ്രതികരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. മേവാനി ഉന്നയിച്ച 17 ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നു രാഹുല്‍ ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മേവാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയിലും അദ്ദേഹം പങ്കെടുത്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാനുമില്ലെന്നാണ് മേവാനി കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചിരുന്നു.
നേരത്തെ, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നു നീക്കണമെന്നാണു താന്‍ സമുദായക്കാരോടാവശ്യപ്പെടുന്നതെന്നും ഇതിന്റെ അര്‍ഥം ആളുകള്‍ക്കറിയാമെന്നും അദ്ദേഹം ചാനലുകളോടു പറഞ്ഞു. മറ്റൊരു യുവനേതാവ് അല്‍പേഷ് താക്കൂറിനെ സ്വന്തം പാളയത്തിലെത്തിക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു.