ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പുള്ളി’

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി. സൂഫിയും സുജാതയും ഫെയിം ദേവ് മോഹന്‍, മീനാക്ഷി ദിനേശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ശെന്തില്‍ കൃഷ്ണ, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ, വിജയകുമാര്‍, ബാലാജി ശര്‍മ്മ, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന്‍ ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി. ബി. രഘുനാഥന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ്)സംഗീതം പകരുന്നു.

Top