ജിംനിയുടെ അഞ്ച് സീറ്റ് പതിപ്പ് 2022-ഓടെ ഇന്ത്യയിലെത്തും

സുസുക്കി നിരത്തുകളിലെത്തിച്ച എസ്യുവി ജിംനിയുടെ അഞ്ച് സീറ്റ് പതിപ്പ് 2022-ഓടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജപ്പാനില്‍ ജിംനിക്ക് ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണുള്ളത്.

ഇതില്‍ ഇന്ത്യയിലെത്തുക സിയേറയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കുമെന്നാണ് വിവരം. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിന് ഭംഗി നല്‍കുക.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്‌പെക്ക് ജിംനിക്ക് കരുത്ത് നല്‍കുന്നത്. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍ എന്നാണ് വിവരം.

Top