ആരാധകരാണ് കരുത്ത്, ബ്ലാസ്റ്റേഴ്‌സിന്റെ നായകത്വം സമ്മര്‍ദ്ദമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജിങ്കന്‍

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക സ്ഥാനം ഒരു വിധത്തിലുളള സമ്മര്‍ദ്ദവും ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദേശ് ജിങ്കന്‍.

സഹതാരങ്ങളുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും, മുന്‍ താരമായിരുന്നു ഇയാന്‍ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകര്‍ക്കും അവേശം പകരുമെന്നും, ആരാധകരാണ് തന്റെ കരുത്തെന്നും ടീം നായകന്‍ ജിങ്കന്‍ പറഞ്ഞു.

ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ ഇരുപത്തിനാലുകാരനായ സന്ദേശ് ജിങ്കനെ തിരഞ്ഞെടുത്തത് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ആദ്യ വര്‍ഷം ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവതാരമായിരുന്നു ജിങ്കന്‍.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് കൂടിയായ സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂര്‍ എഫ് സിക്കെതിരെയാണ് വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പാരാട്ടം.

നേരത്തെ, കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Top