ജിയോയുടെ ഡാറ്റ സ്പീഡിനെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. രണ്ടു മാസത്തെ തകര്‍ച്ചയില്‍ നിന്നും 22.3Mbps ഡേറ്റ സ്പീഡാണ് 2018 ജൂണില്‍ ജിയോ ഉയര്‍ത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം 4ജി സേവനദാതാക്കളിലെ ഡൗണ്‍ലോഡ് സ്പീഡുകളെ താരതമ്യം ചെയ്യുമ്പോള്‍ ജിയോ ആണ് മുന്നില്‍ നില്‍ക്കുന്നത്. ട്രായിയുടെ മൈ സ്പീഡ് എന്ന ആപ്പാണ് ജിയോയുടെ സ്പീഡിന്റെ ഉയര്‍ച്ചയെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.
9.7 Mbps സ്പീഡ് നല്‍കി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 6.7 സ്പീഡ് നല്‍കി വോഡാഫോണ്‍ മൂന്നാം സ്ഥാനത്തും ഐഡിയ നാലാം സ്ഥാനത്തുമാണ്.
എന്നാല്‍ അപ്‌ലോഡ് സ്പീഡില്‍ ഇത് നേരെ മറിച്ചാണ്. 5.9 Mbps വേഗത നല്‍കി ഐഡിയയാണ് അപ്‌ലോഡിംഗ് സ്പീഡില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു ശേഷം 5.3 Mbps സ്പീഡ് നല്‍കി വോഡാഫോണും തുടര്‍ന്ന് 3.5Mbps വേഗത നല്‍കി ജിയോയും 3.5Mbps വേഗത നല്‍കി എയര്‍ടെല്ലുമാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മേയ് മാസത്തില്‍ 19Mbps വേഗത നല്‍കി ജിയോ റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു. എയര്‍ടെല്ലിന്റെ വേഗതയും 9.3 Mbps ആയി വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ വോഡാഫോണിനും (6.8Mbps) ഐഡിയക്കും (6.8 Mbps) വേഗതയില്‍ ചെറിയ കുറവു സംഭവിക്കുകയായിരുന്നു. അപ്‌ലോഡ് സ്പീഡ് കണക്കിലെടുത്തപ്പോള്‍ ജിയോ മാത്രമാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. എയര്‍ടെല്ലും വോഡാഫോണും കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ് തന്നെ നിലനിര്‍ത്തി.