ഇന്‍കമിങ് കോളുകള്‍ക്ക് റീചാര്‍ജ് തിരിച്ചടിച്ചു; ഐഡിയ-വോഡഫോണിന് നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ

രാജ്യത്തെ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്ലും ജിയോയും കുതിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 33.90 ലക്ഷം വരിക്കാരെയാണ്. ഭാര്‍തി എയര്‍ടെല്ലിന് 25.80 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ ചില ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയതാണ് മുന്‍നിര കമ്പപനികള്‍ക്ക് തിരിച്ചടി നേരിട്ടത്. എന്നാല്‍ ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. അതേസമയം, ജൂലൈയില്‍ ജിയോയ്ക്ക് ലഭിച്ചത് 85.39 ലക്ഷം അധിക വരിക്കാരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 33.39 ലക്ഷം വരിക്കാരെയുമാണ്.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 33.97 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.83 കോടിയാണ്. എയര്‍ടെല്ലിന്റെ ആകെ വരിക്കാര്‍ 32.85 കോടിയാണ്. വോഡഫോണ്‍ ഐഡിയ മൊത്തം വരിക്കാര്‍ 38 കോടിയാണ്.

Top