ജിയോ വെബ്‌സൈറ്റില്‍ ഫൈബര്‍ സേവനങ്ങളുടെ നിരക്കുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.
ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു മാസം 100 ജിബി ഡാറ്റ, 100 എംബിപിസ് വേഗത, മൂന്ന് മാസത്തേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഒരുക്കിയ ഫൈബര്‍ സേവനങ്ങളുടെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. തിരിച്ചു കിട്ടുന്ന സുരക്ഷാ നിക്ഷേപമായ 4500 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജും ഇതുപ്രകാരം ഉപഭോക്താക്കള്‍ അടക്കേണ്ടി വരും.
ജിയോയുടെ വെബ്‌സൈറ്റില്‍ അബദ്ധവശാലാണ് വിവരങ്ങള്‍ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൂഗിള്‍ കാഷേ വഴി ജിയോ ഫൈബറിന്റെ നിരക്കുകള്‍ ഉള്‍പ്പെടുന്ന വെബ്‌സൈറ്റ് പേജിന്റെ വിവരങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. റെഡ്ഡിറ്റെന്ന സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിലെ ഉപഭോക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, സൂറത്ത്, വഡോദര, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാവുകയെങ്കിലും കേരളത്തില്‍ ജിയോ ഫൈബര്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.
ജിയോയുടെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.