ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ്; മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും

jio

റുപത്തിയഞ്ചാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ ആദ്യ ആഴ്ചയായിരുന്നു അവാര്‍ഡിനുളള നോമിനേഷന്‍ പ്രഖ്യാപിച്ചത്. മികച്ച സിനിമയ്ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ മലയാളത്തില്‍ നിന്നും മായാനദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് എന്നീ നാല് സിനിമകളായിരുന്നു ഉണ്ടായിരുന്നത്.

tondi

ഇതില്‍ മികച്ച ചിത്രത്തിനുള്‍പ്പെടെയുള്ള മൂന്ന് പുരസ്‌കാരങ്ങള്‍ തൊണ്ടുമുതലും ദൃക്‌സാക്ഷിയും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും, മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലും, മികച്ച സഹനടനുള്ള പുരസ്‌കാരം തൊണ്ടിമുതലിലെ പ്രകടനത്തിന് അലന്‍സിയറും സ്വന്തമാക്കി.

fahad 1

തെന്നിന്ത്യയിലെ മികച്ച നടിയായി ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയത് പാര്‍വ്വതിയാണ്. കഴിഞ്ഞ വര്‍ഷം മലയാളത്തിലേക്ക് ഏറ്റവുമധികം അവാര്‍ഡുകള്‍ എത്തിച്ച ടേക്ക് ഓഫിലൂടെ തന്നെയായിരുന്നു ഇത്തവണയും പാര്‍വ്വതിയ്ക്ക് അവാര്‍ഡ് കിട്ടിയത്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് മഞ്ജു വാര്യരാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഐശ്വര്യ ലക്ഷ്മിയാണ്.

parvathy manju

മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് മായാനദിയിലൂടെ ടൊവിനോ സ്വന്തമാക്കി. മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശാന്തി കൃഷ്ണയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശാന്തികൃഷ്ണയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

chithra shanthi

പുരസ്‌കാരക്കൊയ്ത്തു നടത്തിയത് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമാണ്. ടൊവിനോ നേടിയ പുരസ്‌കാരത്തിനു പുറമേ മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി മായാനദി സ്വന്തമാക്കി. മികച്ച സംഗീത സംവിധാനകനായി റെക്‌സ് വിജയനും, ഗാനരചയിതാവായി അന്‍വര്‍ അലിയും പിന്നണി ഗായകനായി ഷഹബാസ് അമനും തിരഞ്ഞെടുക്കപ്പെട്ടു. മായാനദിയിലെ മിഴിയില്‍ നിന്നും എന്ന ഗാനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

tovino ais

തെന്നിന്ത്യയിലെ ഇത്തവണത്തെ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് കെഎസ് ചിത്രയാണ്. കംബോജി എന്ന സിനിമയിലെ പാട്ടിലൂടെയാണ് ചിത്രയെ പുരസ്‌കാരം തേടിയെത്തിയത്.

Top