മുംബൈ: ഇന്ത്യന്‍ വിപണിയില്‍ പുതിയ 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജിയോ. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞതായിരിക്കും ഈ ഫോണ്‍ എന്നാണ് വിവരം. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം അവസാനം നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ജിയോ 5 ജി ഫോണ്‍ അവതരിപ്പിക്കും.
ഫോണിന് ‘ഗംഗ’ എന്ന കോഡ് നാമം ജിയോ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങിന്റെ 4GB LPPDDR4X റാമും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32 ജിബി സ്റ്റോറേജും ഇതിലുണ്ടെന്നാണ് വിവരം. 90Hz റീഫ്രഷ് നിരക്കുള്ള 6.5 ഇഞ്ച് എപിഎസ് LCD HD+ ഡിസ്പ്ലേ ജിയോയുടെ 5ജി ഫോണിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ടിപ്സ്റ്റര്‍ അഭിഷേക് യാദവ് ഒരു ട്വീറ്റില്‍ ജിയോ 5ജി സ്മാര്‍ട്ട്ഫോണിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. ഫോണിന്റെ ചില പ്രത്യേകതകളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്ക്സ്റ്റര്‍ പങ്കിട്ട വിശദാംശങ്ങള്‍ അനുസരിച്ച്, പുതിയ ജിയോ ഫോണ്‍ 5Gക്ക് ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 480+ എസ്ഒസി ഉണ്ടാകും.
ക്യാമറയിലേക്ക് വന്നാല്‍ ജിയോയുടെ പുതിയ 5ജി ഫോണില്‍ 13 എംപി പ്രൈമറി ക്യാമറ സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാകും. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കും, ഫോണിന് 8 എംപി മുന്‍ ക്യാമറ ലഭിക്കും. ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉണ്ട്.