ഇതിനോടകം തന്നെ മികച്ച ഓഫറുകള്‍ അവതരിപ്പിച്ച് വിപണിയില്‍ ശ്രദ്ധ നേടി കഴിഞ്ഞതാണ് ജിയോ.
എന്നാല്‍ റിലയന്‍സ് ജിയോ, 2018 ല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് സൂചന.
ആദ്യ കാലങ്ങളില്‍ സൗജന്യമായി ഡാറ്റയും കോളുകളും നല്‍കിയിരുന്നവരാണ് ജിയോ.
മറ്റു ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായാണ് ജിയോ എത്തിയത്.
വിപണിയിലെ മത്സരം മുറുകിയതോടെ എയര്‍ടെല്ലും ഐഡിയയും അടക്കമുള്ളവര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
4ജി ഇന്റര്‍നെറ്റ് രംഗത്തെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് തന്നെ ജിയോ പുതുവര്‍ഷത്തില്‍ നിരക്ക് ഉയര്‍ത്തുമെന്നാണ് ടെലികോം രംഗത്തു നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.