വന്‍ ഓഫറുകള്‍ നല്കി കൊണ്ട് രാജ്യത്തെ ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിച്ച കമ്പനിയാണ് ജിയോ. ഇപ്പോള്‍ ഇലട്രോണിക്സ് മേഖലയിലേക്ക് കടക്കുന്ന ജിയോ കുറഞ്ഞ വിലക്ക് ലാപ്പ് ടോപ്പ് നല്കാന് ലക്ഷ്യം ഇട്ടിരിക്കുകയാണ്. ഇതിനു വേണ്ടി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തിയിരുന്നു. 4ജി ലാപ്പ് ടോപ്പുകളാണ് ജിയോ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.
ആപ്പിള്‍ മാക് ബുക്കിനു സമാനമായ ലാപ്ടോപ്പ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. സ്മാര്‍ട് ഫോണ്‍ വിപണിയിലും ആധിപത്യം നേടാന്‍ ജിയോ നേരത്തെ സ്മാര്‍ട് ഫോണുകളും അവതരിപ്പിച്ചുരുന്നു. ജിയോയുടെ രണ്ടാമത്തെ പതിപ്പ് ജിയോഫോണ്‍ 2 ആഗസ്റ്റ് 15 മുതല്‍ വിപണിയിലേയ്ക്ക് എത്തും. കഴിഞ്ഞ ജൂലൈയിലായിരുന്നു ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. ഫോണിന്റെ വില 2,999 രൂപയാണ്.