ജിയോ നിരവധി പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 149 രൂപ മുതലാണ് പ്ലാന്‍ ആരംഭിക്കുന്നത്. എല്ലാ പ്ലാനുകളിലും എസ്എംഎസ്, ഫ്രീ കോളിംഗ് സൗകര്യം, ഡേറ്റ, ആക്‌സസ് ജിയോ ആപ്‌സ് എന്നിവ നല്‍കുന്നു. പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 349 രൂപ 70 ദിവസം, 399 രൂപ 84 ദിവസം, 449 രൂപ 91 ദിവസം എന്നിവയാണ് മറ്റു പദ്ധതികള്‍.
രണ്ട് സാഷെ പായ്ക്കറ്റുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് 19 രൂപ, അതില്‍ 0/15ജിബി ഡേറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. രണ്ടാമത്തേത് 52 രൂപയുടേതാണ്. ഇതില്‍ 1.05ജിബി ഡേറ്റ ഒരാഴ്ചത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
ഒരേ ഒരു പ്ലാനാണ് ഈ വിഭാഗത്തില്‍ ജിയോ നല്‍കിയിരിക്കുന്നത്. അത് 98 രൂപയുടേതാണ്. ഇതില്‍ മൊത്തത്തില്‍ 2ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
2ജിബി ഡേറ്റ പ്രതിദിനമാണ് ഈ എല്ലാ പ്ലാനുകളിലും ജിയോ നല്‍കുന്നത്. അതായത് 198 രൂപ, 398 രൂപ, 448 രൂപ, 498 രൂപ എന്നിവയുടേത്. ഈ പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസം, 70 ദിവസം, 84 ദിവസം, 91 ദിവസം എന്നിവയാണ്.
ജിയോ 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാന്‍ വാലിഡിറ്റി 299 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 84 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
ജിയോ 4ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാനിന്റെ വില 509 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 112 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
പ്രതിദിനം 5ജിബി ഡേറ്റ നല്‍കുന്ന ജിയോ പ്ലാനിന്റെ വില 799 രൂപയാണ്. ഇതില്‍ മൊത്തത്തില്‍ 140 ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.