ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ജിയോയുടെ പുതിയ പ്രഖ്യാപനം. ഇതാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ബ്രാന്‍ഡ് വീഡിയോ പ്ലാറ്റ്‌ഫോം ‘ജിയോ ഇന്ററാക്ട്’ പുറത്തിറക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രഖ്യാപിച്ചു. വെര്‍ച്യുല്‍ ഷോറൂം, വെര്‍ച്യുല്‍ കാറ്റലോഗ്, വീഡിയോ ഇ-കൊമേഴ്‌സ് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകളാണ് ജിയോ ഇന്ററാക്ടറിലുള്ളത്.
ആഴ്ചകള്‍ക്കകം രാജ്യത്തുടനീളം വീഡിയോ കോള്‍ സെന്ററുകള്‍, വീഡിയോ കാറ്റലോഗ്, വെര്‍ച്യുല്‍ ഷോറൂമുകള്‍ എന്നിവയും ആരംഭിക്കും. സെലിബ്രിറ്റി താരങ്ങളുമായുള്ള വീഡിയോ കോള്‍ ആണ് പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രത്യേകത. അമിതാഭ് ബച്ചന്റെ കോമഡി നാടകമായ 102 നോട്ട് ഔട്ട് ആയിരിക്കും പ്ലാറ്റ്‌ഫോമിലെ ആദ്യ ഷോ. ഷോയ്ക്കിടെ അമിതാഭ് ബച്ചനുമായി വീഡിയോ കോള്‍ നടത്താം.
ജിയോ ഫോണിന്റെ എട്ടു കോടി ഉപഭോക്താക്കളുടെയും 150 ദശലക്ഷം ഐഫോണ്‍ ഉപഭോക്താക്കളുടെയും ഇടയില്‍ മൂവി പ്രൊമോഷന്‍, ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് എന്നിവയ്ക്ക് പ്രചാരം നല്‍കുകയാണ് ലക്ഷ്യം.