റിലയന്‍സ് ജിയോ പുതിയൊരു വിപ്ലവത്തിന് കൂടി തിരിതെളിയിക്കുകയാണ്.
90 ദിവസം സൗജന്യമായി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കി ജിയോയുടെ ബ്രോഡ്ബാന്‍ഡ് വെല്‍ക്കം ഓഫര്‍.
അടുത്ത മാസം ആദ്യം തന്നെ ഉപഭോക്താക്കളിലേക്കെത്തുന്ന ബ്രോഡ്ബാന്‍ഡ് ജിയോ 500 രൂപ മുതല്‍ 5500 രൂപ വരെയുള്ള പ്രതിമാസ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ മുംബൈയിലും പൂനെയിലുമുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണ് ആദ്യം അവതരിപ്പിക്കുന്നത്. 50 എംബിബിഎസ് മുതല്‍ 600 എംബിബിഎസ് വരെയായിരിക്കും വ്യത്യസ്ഥ പ്ലാനുകളിലെ വേഗത. പ്രതിദിനം അഞ്ച് ജിബി മുതല്‍ 60 ജിബി വരെ ഡേറ്റ ഉപയോഗത്തിനുള്ള ഓഫര്‍ ഉണ്ട്. ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്‌പെഷ്യല്‍ ഓഫറുകളും ലഭ്യമാണ്.
നിലവില്‍ മറ്റു ചില നഗരങ്ങളിലും ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്