പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താകള്‍ക്കും 2019 മാര്‍ച്ച് വരെ കാലാവധി നീട്ടി നല്‍കുമെന്ന് ജിയോ അറിയിച്ചു. ഇതിനൊപ്പം ചില പ്രത്യേക ഓഫറുകളും ജിയോ നല്‍കുന്നുണ്ട്.
മൈ ജിയോ ആപ് വഴിയാണ് നിലവിലെ ഉപഭോക്താക്കള്‍ പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്തകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ സാധിക്കുമെന്നും പ്രൈം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കി.
550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ്‌പേപ്പറുകള്‍ എന്നിവയെല്ലാം പ്രൈം മെമ്പര്‍മാര്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.