jio resumes dhan dhana dhan offer new bottle complains rival airtel

jio

ന്യൂഡല്‍ഹി: ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെതിരെ എയര്‍ടെല്‍ ട്രായ്ക്ക് പരാതി നല്‍കി.

ജിയോയുടെ ഓഫറില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

ജിയോയുടെ സമ്മര്‍ സര്‍പ്രെസ് ഓഫറിന് സമാനമാണ് പുതിയ ഓഫറെന്ന് എയര്‍ടെല്‍ പരാതിയില്‍ പറയുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ പുതിയ ഓഫറിലൂടെ ചെയ്യുന്നതെന്നും എയര്‍ടെല്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ട്രായ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ജിയോ അവരുടെ സമ്മര്‍ സര്‍പ്രെസ് ഓഫര്‍ പിന്‍വലിച്ചത്. 402 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തേക്ക് സമ്പൂര്‍ണ സൗജന്യ സേവനമാണ് ജിയോ സമ്മര്‍ സര്‍പ്രസില്‍ നല്‍കിയിരുന്നത്. ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ പ്രൈം ഉപഭോക്താകള്‍ 309 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് സൗജന്യ സേവനം ലഭ്യമാവും.

99 രൂപയാണ് പ്രൈം ഉപഭോക്താവാന്‍ നല്‍കേണ്ടത്.

Top