ഉപയോക്താക്കള്‍ക്ക് വൈഫൈ ഹോട്ട്‌സ്‌പോട്ട് സൗകര്യമൊരുക്കാനുള്ള നീക്കവുമായ് ജിയോ. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ എന്നീ സേവനങ്ങള്‍ ഫോണില്‍ ഒരുക്കിയതിന് പിന്നാലെയാണ് വൈഫൈ ഹോട്ട് സ്‌പോട്ട് സംവിധാനവുമായ് ജിയോ എത്തുന്നത്.
2017ല്‍ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ജിയോഫോണ്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. ജൂലൈയിലായിരുന്നു ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് ഫോണില്‍. KAI OS HTML5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഈ 4ജി ഫീച്ചര്‍ഫോണിന് 1.2GHz ഡ്യുവല്‍കോര്‍ പ്രോസസറാണ്. കണക്ടിവിറ്റി ഓപ്ഷനുകളായ വൈഫൈ, 3ജി, 4ജി, NFC, ബ്ലൂട്ടൂത്ത് എന്നിവയും ഉണ്ട്. 512എംബി റാം, 2000എംഎഎച്ച് ബാറ്ററിയും ജിയോഫോണിന്റെ പ്രധാന സവിശേഷതകളാണ്.