റിലയന്‍സ് ജിയോയുടെ രണ്ടാം പതിപ്പ് ‘ജിയോഫോണ്‍ 2’; ആഗസ്റ്റ് 15 മുതല്‍ വില്‍പ്പനയ്ക്ക്

റിലയന്‍സ് ജിയോയുടെ രണ്ടാമത്തെ പതിപ്പ് ജിയോഫോണ്‍ 2 ആഗസ്റ്റ് 15 മുതല്‍ വിപണിയിലേയ്ക്ക്. ക
കഴിഞ്ഞ ജൂലൈയിലായിരുന്നു ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. ഫോണിന്റെ വില 2,999 രൂപയാണ്. ഫോണിന്റെ വില 2,999 രൂപയാണ്.

ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ജിയോഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും ഫോണ്‍ വാങ്ങാം. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫീച്ചര്‍ഫോണുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജിയോഫോണ്‍.

ജിയോഫോണ്‍ 2ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകത എന്നു പറയുന്നത് 4വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ്. കൂടാതെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഫോണിനുണ്ട്. ജിയോഫോണ്‍ 2ന് 320×240 പിക്‌സല്‍ QVGA റസല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും. ജിയോഫോണ്‍ 2വിലും അതിന്റെ മുന്‍ഗാമിയെ പോലെ കയോസ് അടിസ്ഥാനമാക്കിയുളളതാണ്. എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയും ഫോണിന്റെ കണക്ടിവിറ്റികളാണ്.

Top