നിരക്കുകള്‍ വര്‍ധിപ്പിച്ചു; എന്നിട്ടും ജിയോയുടെ വരുമാനത്തില്‍ വര്‍ധനവ്

മുംബൈ: നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ജിയോയുടെ വരുമാനം മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനം വര്‍ദ്ധിച്ച് 16,517 കോടിയായി എന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഡിസംബര്‍ 31ന് അവസാനിച്ച ജിയോയുടെ വരുമാനമാണ് മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനമായി വര്‍ദ്ധിച്ചത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഡിസംബര്‍ അവസാനിക്കുമ്പോള്‍ രാജ്യത്തെ ജിയോ ഉപയോക്താക്കളുടെ എണ്ണം 37 കോടിയാണ്. ജിയോയ്ക്ക് ഒരു ഉപയോക്താവില്‍ നിന്നും ശരാശരി ഒരു മാസം കിട്ടുന്ന ലാഭം 128.40 രൂപയാണ്. അതേ സമയം രാജ്യത്തെ വയര്‍ലെസ് ടെക്‌നോളജി അടിസ്ഥാന സൗകര്യ വികസനം, ഹോം എന്റര്‍ടെയ്‌മെന്റ്, മാര്‍ക്കറ്റിംഗ് രംഗത്ത് ജിയോ തങ്ങളുടെ ചുവടുകള്‍ ശക്തമാക്കും എന്ന് മുകേഷ് അംബാനി പറഞ്ഞു.

Top